കണ്ണൂർ : നാട്ടിലേക്കു മടങ്ങാൻ വിമാനം കയറിയിരുന്നപ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടായി കണ്ണൂർ സ്വദേശി മരിച്ചു. മജ്മയിൽ ബൂഫിയ നടത്തുന്ന കണ്ണൂർ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തിലാണ് സംഭവം.



റിയാദിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. വിമാനത്തിൽ കയറി ബെൽറ്റിട്ടപ്പോഴാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.
ഉടൻ തന്നെ കിംഗ അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസമായി മജ്മയിൽ ചികിത്സയിലായിരുന്നു. അബൂബക്കർ ആയിശ ദമ്പതികളുടെ മകനാണ്. സീനത്താണ് ഭാര്യ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ്, സുഫ്യാൻ ചൂരപ്പുലാൻ എന്നിവർ രംഗത്തുണ്ട്.
A native of Kannur, who boarded the plane for return journey, got.....
